Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നു കയറി കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. വകയാർ  വൈറ്റ് ഹൗസിൽ ലൗജൻ ഹസൻകുട്ടി (53) എന്നയാളാണ് കോന്നി പോലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നു കയറിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അന്വേഷണം നടത്തുകയും വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കിരൺ വി എസ് , സബ് ഇൻസ്പെക്ടർ ഷൈജു എസ് , എസ് സി പി ഒ അനീഷ്, സിപിഒ മാരായ ശരത്ത്.എസ്,  ഗോകുൽ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ

പന്തളം : ലൊക്കേഷൻ സ്കെച്ച് നൽകുന്നതിന് വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ. കുരമ്പാല വില്ലേജ് ഓഫിസിലെ ജീവനക്കാരൻ പന്തളം കഴുത്തുംമൂട്ടിൽ ജയപ്രകാശ് (44)...

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം : മഹാനാരായണീയ യജ്ഞം മാർച്ച്‌ 22ന് ആരംഭിക്കും

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് മാർച്ച്‌ 22ന് തുടക്കമാകും. 22ന് രാവിലെ 8 മണിക്ക്...
- Advertisment -

Most Popular

- Advertisement -