Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഅറുപതടിയോളം മണ്‍തിട്ട...

അറുപതടിയോളം മണ്‍തിട്ട : ആശങ്കയില്‍ 15 കുടുംബങ്ങള്‍

ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ മാമ്മൂട്-മരിയന്‍ ലൈനില്‍ അറുപതടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മണ്‍തിട്ട 15 കുടുംബങ്ങളുടെ ജീവിതം ആശങ്കയിലായിരിക്കുന്നു. മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച വീടുകളാണിവിടെയുള്ളത്.

മുന്നൂറോളം മീറ്റര്‍ നീളത്തില്‍, 40 അടി മുതല്‍ അറുപതടി വരെ ഉയരത്തില്‍ മണ്‍തിട്ട നിലകൊള്ളുന്നു. കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് മണ്‍തിട്ടയുടെ ചില ഭാഗങ്ങളും കൂറ്റന്‍ ഉണ്ടകരിങ്കല്‍ കല്ലുകള്‍ വീടുകളുടെ സമീപത്തു വീണ് ആശങ്ക ഉളവാക്കിയിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദുരന്തനിവാരണത്തിന്റെ ഭാഗമായി മണ്‍തിട്ട മാറ്റി വീട്ടുകാരുടെ ഭീഷണി ഒഴിവാക്കണമെന്ന് ഉത്തരവിടുകയും റവന്യൂ അധികാരികള്‍ സ്ഥലത്തെത്തി മണ്‍തിട്ട നീക്കം ചെയ്യുമെന്ന് സ്ഥലവാസികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

തുടര്‍ന്ന് റവന്യൂ അധികാരികളുടെ ഉത്തരവുപ്രകാരം കരാറുകാര്‍ കുറച്ചുഭാഗം മണ്‍തിട്ട മാറ്റിയതിനുശേഷം മണ്ണെടുപ്പ് നിര്‍ത്തിയിരിക്കുകയാണ്. മരിയന്‍ ലൈന്‍ സംരക്ഷണ സമിതി കലക്ടര്‍ അടക്കമുള്ള റവന്യൂ അധികാരികള്‍ക്ക് യുദ്ധകാലാടി സ്ഥാനത്തില്‍ മണ്‍തിട്ട നീക്കണമെന്ന് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം മണ്‍തിട്ട എടുത്തുമാറ്റി പ്രദേശവാസികളുടെ ഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 27ന് രാവിലെ 10 മണിക്ക് മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് മരിയന്‍ ലൈന്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, രക്ഷാധികാരികളായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജി. അശോക്, പഞ്ചായത്ത് മെമ്പര്‍ സൈന തോമസ് എന്നിവര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏകീകൃത സിവില്‍ കോഡ് : കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതിയെ നിയോഗിച്ച് ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ് : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഇതിന്റെ ആദ്യഘട്ടമായി കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതി സമിതിയെ നിയോഗിച്ചു .വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ രഞ്ജന ദേശായിയുടെ...

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ് : കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

മുംബൈ : ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ നടന്ന വെടിവെയ്പ്പിൽ കർശന നടപടിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഏക്നാഥ്...
- Advertisment -

Most Popular

- Advertisement -