Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsഅറബിക്കടലില്‍ ന്യൂനമര്‍ദം...

അറബിക്കടലില്‍ ന്യൂനമര്‍ദം : സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം : തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളായിലായി തീവ്രന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. ഇന്ന് അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും ഇത് ഒക്ടോബര്‍ 26-ന് രാവിലെ മധ്യബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. ചൊവ്വാഴ്ച രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യത.

തുടർന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുകയും ഒക്ടോബര്‍ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള മണിക്കൂറില്‍  140 കിലോമീറ്റര്‍ വരെ വേഗത്തിലും അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ ഒക്ടോബർ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും  ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 19 (പി.എസ് ഗേറ്റ്) ജൂണ്‍ 19 ന് രാവിലെ എട്ടു മണി മുതല്‍ 24 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി...

മന്നൻകരച്ചിറ നാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

കാവുംഭാഗം : മന്നൻകരച്ചിറ ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സപ്തംബർ 14 മുതൽ കൃഷ്ണഗാഥ പാരായണം ആരംഭിക്കുന്നു . ജയപ്രകാശ് നാരായണനാണ് യജ്ഞാചാര്യൻ . ഷീജാ മനോജ് പല്ലാട്ടു്, രമാ രാധാകൃഷ്ണൻ കൃഷ്ണകൃപ, കുസുമകുമാരി...
- Advertisment -

Most Popular

- Advertisement -