Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതിലോല മേഖലാ...

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം : ഇന്ന് മലയോര ഹർത്താൽ

തിരുവനന്തപുരം : പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ നടത്തുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 15 വില്ലേജുകളിലാണ് ഹർത്താൽ. കർഷകസംഘം, ആദിവാസി ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ നടത്തുന്നത്. വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും കർഷകരുടെയും മലയോര ജനതയുടെയും അതിജീവന സമരത്തോട് സഹകരിക്കണമെന്ന് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

പാൽ, പത്രം, ആശുപത്രി, വിവാഹം, ആംബുലൻസ് തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കൊല്ലത്തുനിന്ന്‌ ചെങ്കോട്ട വഴി തമിഴ്‌നാട്ടിലേക്ക് പോകുന്ന അന്തർസംസ്ഥാന ബസ് സർവീസുകളെയും തിരുവനന്തപുരത്തുനിന്ന്‌ അലിമുക്ക് വഴി കടന്നുപോകുന്ന അന്തർ ജില്ലാ ബസ് സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു.ഇന്ന് രാവിലെയാണ് സംഭവം. സമീപത്തുള്ള ക്ഷേത്രത്തിന് ചുറ്റും ഒളിച്ചിരുന്ന 4 ഓളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്.ആളപായമൊന്നും...

വിദേശ മദ്യവുമായി പുന്നപ്ര സ്വദേശി പിടിയിൽ

ആലപ്പുഴ : വിദേശ മദ്യവുമായി പുന്നപ്ര സ്വദേശി പോലീസ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പുന്നപ്ര ചെക്കാത്തറ വീട്ടിൽ വിനോദ് കുമാർ (49) നെ ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ...
- Advertisment -

Most Popular

- Advertisement -