Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsകലയുടെ നിറവിൽ...

കലയുടെ നിറവിൽ ‘മഴവില്ല്’; മികവുതെളിയിച്ച് അങ്കണവാടിക്കുട്ടികൾ

തിരുവല്ല: അങ്കണവാടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർഗാത്മകതയ്ക്ക് വേദിയൊരുക്കുന്നതിനുമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മഴവില്ല്’ അങ്കണവാടി കലോത്സവം ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ശശി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. രാജേഷ് ചാത്തങ്കേരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റോയ് വർഗീസ്, രാഹുൽ രഘു, മിനിമോൾ ജോസ് എന്നിവർ പ്രസംഗിച്ചു.

ജനപ്രതിനിധികളായ സോമൻ താമരച്ചാലിൽ, സന്ധ്യ എസ്, സാബു ഐസക്, ലീന ജോസ്, ഏലിയാമ്മ തോമസ്, ബിന്ദു ജി, അനു സി.കെ, വിപിൻ ജോർജ്, ജോൺ, ദേവരാജൻ, അരുൺ ആർ, അനീഷ് ചന്ദ്രൻ, ജിത്ത്, സി.ഡി.പി.ഒ. അംബിക അന്തർജനം, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റീന, അങ്കണവാടി വർക്കർ വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി മാറിയ കലോത്സവത്തിൽ കുട്ടികളും രക്ഷിതാക്കളും അങ്കണവാടി പ്രവർത്തകരുമുൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പ ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി

ശബരിമല : ശബരിമലയിൽ മാസപൂജ തിരക്ക് കണക്കിലെടുത്ത് പമ്പ ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി.ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ ,എൻ. നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ഡിവിഷൻ ബഞ്ചിന്റേതാണ്...

കനത്ത മഴ : എംജി സര്‍വകലാശാല പരീക്ഷകളും, പിഎസ് സി പരീക്ഷകളും മാറ്റി

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വെച്ചത്. പുതുക്കിയ...
- Advertisment -

Most Popular

- Advertisement -