Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsരാത്രിയിലെ വൈദ്യുതി...

രാത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം : 270 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുന്ന തീരുമാനം. അടുത്ത വർഷം മാർച്ച് 30 വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. മൂന്ന് കമ്പനികളിൽ നിന്നായി പരമാവധി 270 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാമെന്നാണ് കമ്മിഷന്റെ നിബന്ധന.

രാത്രികാലങ്ങളിൽ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി വാങ്ങൽ സംബന്ധിച്ച അന്തിമ വിവരങ്ങൾ  കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യക്തമാകും. കമ്മിഷൻ നിശ്ചയിച്ച യൂണിറ്റിന് പരമാവധി 10 രൂപ എന്ന പരിധിക്കുള്ളിലായിരിക്കും കരാർ നടപടികൾ.

2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നൽകിയ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ തള്ളി. ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങലിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി ലഭ്യമാക്കാനുള്ള പുതിയ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃതമായി കുടിയേറ്റം നടത്തിയ ഇന്ത്യന്‍ പൗരന്‍മാരെ യുഎസ് മടക്കി അയച്ചു

വാഷിങ്ടൻ : അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു.ഒക്ടോബര്‍ 22ന് ഇവരെ ചാർട്ടേഡ് വിമാനത്തിലാണ് തിരികെ അയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ...

ചക്രവാതച്ചുഴി : 21 മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -