തിരുവല്ല : നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 42 മത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം കുര്യൻ കൂത്തപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോളി ഈപ്പൻ, വർഗീസ് എം അലക്സ്, ബെന്നി സ്കറിയ, ഷാഹുൽ ഹമീദ്, രാജൻ കടപ്പിലാരിൽ, മത്തായി കെ ഐയ്പ്പ്, അജോയ് കടപ്പിലാരിൽ, അമ്പിളി ശമുവേൽ, ബിന്ദു വൈക്കത്തുശ്ശേരി, നിതീഷ് തോമസ്, ഉഷ മാന്ത്രയിൽ, പി എം സ്കറിയ തോമസ് മത്തായി, ഷാജി വർഗീസ്, ജോയ്കുട്ടി, രാജൻ എന്നിവർ പ്രസംഗിച്ചു.





