പരുമല: പ്രാർത്ഥന മനസ്സിന്റെ രൂപാന്തരം ആകണമെന്നും, പ്രാർത്ഥനയിലൂടെ ക്രിസ്തീയ ജീവിതം ഉയരങ്ങളിൽ എത്തുമെന്നും മാത്യൂസ് മാർ തേവോദോസ്യോസ് മെത്രാപ്പൊലീത്താ ഓർപ്പിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 124-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ പരുമല തിരുമേനിയുടെ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ച് സംസാരിക്കുവായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ രഞ്ജു എം ജോയ്, അഖണ്ഡ പ്രാർത്ഥന കൺവീനർ രോഹിത് കൊച്ചുതെക്കേതിൽ, ജോജി പരുമല, റീജിയണൽ സെക്രട്ടറി അബു ഏബ്രഹാം വീരപ്പള്ളിൽ, അനീഷ് ജേക്കബ്, ജോഷി ജോസ് എന്നിവർ പ്രസംഗിച്ചു.





