Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് വിമാനത്താവളത്തിൽ...

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘവും 102 പവൻ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയും തമ്മിൽ സംഘർഷം.പൊലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമിച്ച 4 പേർ കടന്നുകളഞ്ഞു.4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്ന് പുലർച്ചെ ബഹ്റൈനിൽനിന്ന് ഷാർജ വഴി കരിപ്പൂരിലെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി ആണ് എമർജൻസി ലാംപിന്റെ ബാറ്ററി കെയ്സിനുള്ളിൽ 816 ഗ്രാം സ്വർണവുമായി പിടിയിലായത്.അഭിരാമിയും കൂട്ടാളിയായ ഹർഷലും വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ് സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘം എത്തിയത്.ഇവർ യുവതിയെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ച് സ്വർണം കവരാൻ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടുകയായിരുന്നു.

പിടിയിലായ അഭിരാമിയെയും ഹർഷലിനെയും തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി. സ്വർണം തട്ടിയെടുക്കാനെത്തിയ ബവിലേഷിനെയും സായന്തിനെയും അറസ്റ്റ് ചെയ്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതയുടെ വീഡിയോയിൽ പതിഞ്ഞ സഹയാത്രിക പരാതി നൽകി

കണ്ണൂർ : ബസ്സിൽ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി .സോഷ്യൽ മീഡിയയിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ മുഖം...

നവരാത്രി നൃത്ത സംഗീതോത്സവം നാളെ

കോഴഞ്ചേരി :  കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ  100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന  4-ാ മത് നവരാത്രി നൃത്ത...
- Advertisment -

Most Popular

- Advertisement -