കഠ്മണ്ഡു : നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു.നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്നും 50 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ജില്ലയിലുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ മലയുടെ താഴ്‌വാരത്തിലാണ് അപകടമുണ്ടായത്.വിനോദ സഞ്ചാരത്തിനെത്തിയ ചെന്നൈ സ്വദേശി വസന്ത് കുമാറാണ് (47) മരിച്ചത്.
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് ദിശകളിൽനിന്നും വന്ന ഹെലികോപ്റ്ററിൽ ഉരസിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇന്ത്യൻ വംശജനും ന്യൂസീലൻഡ് പൗരനുമായ ശൈലേഷ് കിഷന് (53) പരുക്കേറ്റു.





