കോഴിക്കോട് : സ്കൂൾ വിനോദയാത്രക്ക് പോയ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പാടി ഹൈസ്കൂളിലെ ഉറുദു അധ്യാപകനായ കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്.സ്‌കൂളില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടികൾ ആദ്യം സ്കൂൾ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയും തുടർന്ന് പ്രധാനാധ്യാപകൻ പൊലീസിൽ അറിയിക്കുകയുമായിരുന്നു . പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.ജാമ്യം തേടി ഇയാൾ സെഷൻസ് കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ തള്ളുകയായിരുന്നു.





