Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsതെള്ളിയൂര്‍ക്കാവ് വാണിഭം:...

തെള്ളിയൂര്‍ക്കാവ് വാണിഭം: മാലിന്യ സംസ്‌കരണത്തിന് കൃത്യമായ പദ്ധതി ഉറപ്പാക്കാൻ നിർദേശം

കോഴഞ്ചേരി: നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ മാലിന്യസംസ്‌കരണത്തിന് കൃത്യമായ പദ്ധതി ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് പഴകുളം മധു എംഎല്‍എ കർശന നിർദേശം നൽകി. വാണിഭവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളും പഞ്ചായത്തും ദേവസ്വം ബോര്‍ഡും ഒരുക്കേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ തെള്ളിയൂര്‍ക്കാവ് ക്ഷേത്രം ഇടത്താവളത്തില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് എംഎല്‍എ ദേവസ്വം ബോർഡിനും പഞ്ചായത്തിനും സുചിത്വ മിഷനും സംഘാടക സമിതിക്കും  നിര്‍ദ്ദേശം നല്‍കിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ സേന ശേഖരിക്കണം. ജൈവമാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കണം. ലൈസന്‍സ് നല്‍കുമ്പോള്‍തന്നെ മാലിന്യങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് കട ഉടമകള്‍ക്ക് ദേവസ്വം ബോര്‍ഡ് വ്യക്തമായ നിര്‍ദ്ദേശം നല്‍കണം. കൃത്യമായ ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് പഞ്ചായത്ത് പിഴ ഈടാക്കണം. കടകളില്‍ ജോലി ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖ ദേവസ്വം ബോര്‍ഡ് ശേഖരിച്ച് സൂക്ഷിക്കുന്നതിനോടൊപ്പം പഞ്ചായത്തിനും കൈമാറണം.

ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന കടകള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ താല്‍ക്കാലിക ലൈസന്‍സ് എടുക്കണം.  ഗതാഗത തടസമുണ്ടാകാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സംഘാടക സമിതതി ക്രമീകരണമൊരുക്കണം. ഇരുചക്രവാഹനങ്ങള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയ്ക്ക് പാര്‍ക്കിംഗിന് വെവ്വേറെ സ്ഥലം കണ്ടെത്തണം.

കെ എസ് ആര്‍ ടി സി അധിക സര്‍വീസുകള്‍ ക്രമീകരിക്കണം. ദേവസ്വം ബോര്‍ഡ് ആവശ്യത്തിന് ബയോടൊയ്‌ലറ്റുകള്‍ സ്ഥാപിക്കണം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കണം. വകുപ്പുകളും പഞ്ചായത്തും ദേവസ്വം ബോര്‍ഡും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് വാണിഭത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ രാമചന്ദ്രന്‍ നായര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ പൈക്കര, ജില്ലാ  പഞ്ചായത്ത് അംഗം ജി സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുരളി വേങ്ങഴ, ജിജി പി എബ്രഹാം, മല്ലപ്പള്ളി തഹസില്‍ദാര്‍ ഡി അജയന്‍, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് പ്രീത, സംഘാടക സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം : ആരോപണ വിധേയനായ സുകാന്ത് ഒളിവിൽ

പത്തനംതിട്ട : പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഒളിവിൽ. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓഫിസിലും മലപ്പുറത്തെ...

കാറിൽ നക്ഷത്ര ചിഹ്നം പതിപ്പിച്ച് യാത്ര ചെയ്ത സംഭവം: തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ് 

കൊച്ചി: കാറിൽ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തതിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്. ഈ മാസം 31നുള്ളിൽ മറുപടി പറയണമെന്ന് ഹൈക്കോടതി നിർദേശം. വിരമിച്ച ശേഷം സ്വകാര്യ വാഹനത്തിൽ ത്രീ...
- Advertisment -

Most Popular

- Advertisement -