ബെംഗളൂരു : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത ബസുകളുടെ നിരക്ക് കൂട്ടി. കേന്ദ്ര സർക്കാർ ഡീസൽ വില വർധിപ്പിക്കുന്നതും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. നിരക്ക് വർധനവിലൂടെ നാല് ഗതാഗത കോർപ്പറേഷനുകളുടെയും കടുത്തസാമ്പത്തിക പ്രതിസന്ധിക്ക് ഭാഗികമായി പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
KSRTC, NWKRTC, KKRTC ഓർഡിനറി ബസുകളിൽ ആദ്യ 5 സ്റ്റേജുകൾക്ക് പരമാവധി 9 രൂപ വരെ വർധിക്കും. എക്സ്പ്രസ് സർവീസുകളിൽ പരമാവധി 18 രൂപ വരെയാണ് വർധന. ബി.എം.ടി.സി സർവീസുകളിൽ 2 കി.മീ വരെയുള്ളയാത്രയ്‌ക്ക് 4 രൂപയും, 2 മുതൽ 4 കി.മീ വരെ 6 രൂപയും വർധിക്കും (പരമാവധി വർധന 12 രൂപ). നിരക്ക് എത്ര ശതമാനമാണ് വർധിപ്പിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കൃത്യമായ ശതമാനം വ്യക്തമാക്കാതെ ഘട്ടം തിരിച്ചുകണക്കുകൂട്ടാൻ മന്ത്രി പ പറഞ്ഞത് ചെറിയ ആശയക്കുഴപ്പത്തിനും ഇടയാക്കി.
നിലവിൽ 10,200 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് കോർപ്പറേഷനുകൾ നേരിടുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയാണ് നഷ്ടത്തിന് കാരണമെന്ന ആരോപണം മന്ത്രിതള്ളി. പ്രതിദിനം യാത്ര ചെയ്യുന്ന 1.24 കോടി ആളുകളിൽ 74.40 ലക്ഷത്തോളം സ്ത്രീകളാണ്. ഇവർക്കുള്ള സൗജന്യ യാത്രാ തുക സർക്കാർ കൃത്യമായി കോർപ്പറേഷനുകൾക്ക് റീഇംബേഴ്സ് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.





