Friday, November 6, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaആക്ഷനും മാസ്സിനും...

ആക്ഷനും മാസ്സിനും പ്രാധാന്യം ; ‘ബാച്ചിലർ പാർട്ടി D E U X’ ട്രെയിലർ പുറത്തിറങ്ങി, റിലീസ് നവംബർ 19-ന്

കൊച്ചി : പ്രക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി D E U X’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. അമൽ നീരദ് ചിത്രങ്ങളുടെ തനതായ വിഷ്വൽ സറ്റൈലും മാസ്സ് ആക്ഷൻ രംഗങ്ങളും സമന്വയിപ്പിച്ചാണ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 19-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ആദ്യഭാഗത്തിന്റെ വിജയം ആവർത്തിക്കുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും സ്റ്റൈലിഷ് ഫ്രെയിമുകളുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കുകളിലാണ് പ്രധാന കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററുകളിൽ വലിയ ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കാൻ പോകുന്ന ഒരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

​അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്യാമറയ്ക്കും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെല്ലാം ഉന്നത നിലവാരം പുലർത്തുന്നുണ്ട്. നവംബർ 19-ലെ തിയേറ്റർ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർഷിക സെമിനാറും കർഷക അവാർഡു ദാനവും

തിരുവല്ല: മണ്ണിൽ കഠിനാധാനം ചെയ്തും വിള നശിപ്പിക്കുന്ന വന്യമ്യഗങ്ങളോട് പോരാടിയും കർഷകർ ഉത്പ്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾക്കു അടിസ്ഥാന വില നിശ്ചയിച്ചു നൽകി കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ  പരിഹരിക്കണമെന്നും  അവർക്കു മാന്യമായി ജീവിക്കുന്നതിന് സാഹചര്യം...

അതിഥി അദ്ധ്യാപകർക്കും മാസാമാസം ശമ്പളം ; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം : സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി...
- Advertisment -

Most Popular

- Advertisement -