Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം :  ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന്...

ഇന്ന് ശക്തമായ മഴ‌യ്‌ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം :ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ‌ക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...
- Advertisment -

Most Popular

- Advertisement -