Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഎക്‌സൈസ് കമ്മിഷണർ...

എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി

തിരുവനന്തപുരം : എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി .സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദത്തിനിടെയാണ് നടപടി .എക്‌സൈസ് മന്ത്രി എം. ലിജുവിന് സീറാം സാംബശിവറാവുവിന്റെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

അഡീഷണൽ എക്‌സൈസ് കമ്മിഷണർക്കാണ് എക്‌സൈസ് കമ്മിഷണറുടെ അധികച്ചുമതല നൽകിയിരിക്കുന്നത്.ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റ് സ്‌പെഷൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്.

മൂന്ന് ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കുകയും കൊച്ചി വിമാനത്താവളത്തില്‍ 2 ലൗഞ്ച് ബാര്‍ ലൈസന്‍സ് അനുവദിച്ചതും വിവാദമായിരുന്നു. തുടർന്ന് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു. കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും...

ഓണഘോഷവും സത്യാഗ്രഹ സമരവും ഒന്നിച്ച് നടന്നു

മാടപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവുo 1233 മത് ദിവസത്തെ സത്യാഗ്രഹ സമരവും ഒരുമിച്ചു  സമര പന്തലിൽ നടന്നു. സിൽവർ ലൈൻ വിരുദ്ധ...
- Advertisment -

Most Popular

- Advertisement -