Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനങ്ങളുടെ പുകപരിശോധനാ...

വാഹനങ്ങളുടെ പുകപരിശോധനാ നിയമത്തിൽ മാറ്റം; BS6 വാഹനങ്ങൾക്ക് ഇനി മൂന്ന് വർഷം വരെ കാലാവധി

തിരുവനന്തപുരം: വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് (PUC) പുതുക്കൽ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പ്രായവും മലിനീകരണ നിയന്ത്രണ വിഭാഗവും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധിയിലാണ് പുതിയ പരിഷ്കാരം.

നവംബർ 13-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ബിഎസ് 6 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ തീയതിയാണ് പ്രായം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം.

അതേസമയം, പഴയ വാഹനങ്ങൾക്ക് പരിശോധനാ ഇടവേള കുറച്ചിട്ടുണ്ട്. പുതിയ പരിശോധനാ സമയക്രമം ഇങ്ങനെ –  BS6 വാഹനങ്ങൾ – മൂന്ന് വർഷം വരെ കാലാവധി. BS4 വാഹനങ്ങൾ- ആറുമാസത്തിലൊരിക്കൽ പുകപരിശോധന. BS1, BS2, BS3 വാഹനങ്ങൾ – മൂന്ന് മാസത്തിലൊരിക്കൽ പുകപരിശോധന.

പുതിയ മാറ്റം BS6 വാഹന ഉടമകൾക്ക് ആവർത്തിച്ചുള്ള പരിശോധനയുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പഴയ മലിനീകരണ നിയന്ത്രണ നിലവാരത്തിലുള്ള വാഹനങ്ങൾ കൂടുതൽ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

IDA D- SAFE പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

തിരുവല്ല : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവും ലക്ഷ്യമാക്കി നടപ്പാക്കുന്ന IDA D- SAFE പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ...

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു: ആളപായമില്ല

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 5.15 മണിയോടെ ആയിരുന്നു  സംഭവം. സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അടിഭാഗത്തുനിന്നാണ് തീ ഉയർന്നത്....
- Advertisment -

Most Popular

- Advertisement -