Friday, November 20, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂർ ഏകാദശി...

ഗുരുവായൂർ ഏകാദശി ശനിയാഴ്ച

തൃശൂർ : ഗുരുവായൂർ ഏകാദശിയാഘോഷം ശനിയാഴ്ച നടക്കും. ദശമി വിളക്കാഘോഷം ഇന്നാണ്. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ സ്മരണയിൽ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകമായാണ് ദശമി വിളക്ക്. ക്ഷേത്രത്തിൽ രാവിലെ പെരുവനം കുട്ടൻമാരാരുടെ മേളത്തോടെ കാഴ്ച ശീവേലിയും തുടർന്ന്  ഉച്ച തിരിഞ്ഞുളള ശീവേലിക്ക് ചോറ്റാനിക്കര വിജയൻ പഞ്ചവാദ്യവും നയിക്കും.

സന്ധ്യയ്ക്ക് കലാമണ്ഡലം ബലരാമനും ഉദയൻ നമ്പൂതിരിയും ചേർന്നുള്ള തായമ്പക. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും വെള്ളിയാഴ്ച നടക്കും. നാളെ രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ഇന്ദ്ര സെൻ, ബലറാം എന്നീ കൊമ്പൻമാരുടെ നേതൃത്വത്തിൽ ഗജഘോഷയാത്ര ആരംഭിക്കും.

തെക്കേ നട ശ്രീവത്സത്തിനു മുൻപിൽ സമാപിച്ചശേഷം ഗജരാജ പ്രതിമയിൽ അനുസ്മരണച്ചടങ്. കേശവൻ ചരിഞ്ഞതിന്റെ 50-മത് വർഷം നടക്കുന്ന അനുസ്മരണ ച്ചടങ്ങായതിനാൽ ഇക്കുറി പ്രത്യേകതയുണ്ട്. പ്രശസ്തരായ സംഗീതജ്ഞർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം രാവിലെ 9 മുതൽ 10 വരെ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ രാജീവ്(25) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം നടന്നത്. മൈതാനത്ത് ഉത്സവപരിപാടികള്‍...

പടയണിയെ അടുത്തറിഞ്ഞ് വിദ്യാർത്ഥിക്കൂട്ടം

തിരുവല്ല: ഗണപതിക്കോലവും പക്ഷിക്കോലവും കരിമറുതയും സുന്ദരയക്ഷിയും കാലൻ കോലവുമെല്ലാം  ഉറഞ്ഞ്തുള്ളി കളം ഒഴിഞ്ഞപ്പോൾ, ആദ്യമായി കണ്ടവർക്ക് അത്ഭുതവും ഒപ്പം ആവേശവും. പെരിങ്ങര ഗവ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന...
- Advertisment -

Most Popular

- Advertisement -