ഇടുക്കി : ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഞായറാഴ്ച രാത്രി 11.30ഓടെ കട്ടപ്പന ടൗണിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദസഞ്ചാരത്തിനെത്തിയ തിരൂർ സ്വദേശികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ 37 പേർക്കും വയറു വേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില ഗുരുതരമായ രണ്ടുപേരെ വിദഗ്ധ ചികിത്സയ്‌ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.





