കോഴിക്കോട് : താമരശ്ശേരിയിൽ വൻ ലഹരിവേട്ട.11.465 ഗ്രാം എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറ (35) ആണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരുക്കേൽപ്പിച്ചു.
അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ച എക്സൈസ് നടത്തിയ പരിശോധനയിലാണ് വാണിജ്യ അളവിലുള്ള എംഡിഎംഎയുമായി യുവതി കുടുങ്ങിയത്.നിരവധി ലഹരിക്കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ സാക്കിറ.





