Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിലെ തീപിടുത്തം...

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്ററിലാണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്തീപിടിത്തമുണ്ടായത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിം​ഗ് കുവൈറ്റിലേക്ക് തിരിച്ചു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ഇരയായവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കൈമാറാൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയൽവാസിയെ  ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ ഉപയോഗിച്ചും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി  പുത്തൻവീട്ടിൽ വിനീത് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7...

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

പത്തനംതിട്ട : പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ക്കായി നാളെ (24) രാവിലെ ആറു മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും തുറക്കുമെന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷന്‍...
- Advertisment -

Most Popular

- Advertisement -