Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalബം​ഗാളിൽ ട്രെയിനുകൾ...

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു രാവിലെ അപകടം നടന്നത്.

കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസും ചരക്കു തീവണ്ടിയുമാണ് കൂട്ടിയിടിച്ചത് .സി​ഗ്നൽ തെറ്റിച്ചെത്തിയ ചരക്ക് ട്രെയിൻ, കാഞ്ചൻ​ജം​ഗ എക്സ്പ്രസിന്റെ പിൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേർ ട്രെയിനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോ​ഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീരാമകൃഷ്ണ ആശ്രമത്തിൽ അന്നദാന മണ്ഡപം ഉത്ഘാടനം

തിരുവല്ല:  മാനവ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രാമകൃഷ്ണ ദർശനങ്ങൾ ഉയർത്തിപിടിച്ച് മഠം ചെയ്യുന്നത് എന്ന് ആഗോള രാമകൃഷണ മഠംത്തിന്റെയും മിഷന്റെയും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സ്വാമി ബലഭദ്രാനന്ദ പറഞ്ഞു. ശ്രീരാമകൃഷ്ണ...

നഴ്സിങ് വിദ്യാർഥിനി  കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ചുട്ടിപ്പാറയിൽ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും...
- Advertisment -

Most Popular

- Advertisement -