Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorചതുപ്പിൽ താഴ്ന്ന...

ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ  ഫയർഫോഴ്സ് എത്തി രക്ഷിച്ചു

അടൂർ : ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ രക്ഷിച്ച്  ഫയർഫോഴ്സ്. നെല്ലിമുകൾ സ്വദേശിയും ക്ഷീര കർഷകനായ യോഹന്നാൻ്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ഇന്ന് ചതുപ്പിൽ അകപ്പെട്ട്. പശുവിനെ രക്ഷിക്കാനുള്ള യോഹന്നാൻ്റെയും കുടുംബത്തിൻ്റെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ റോണി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ അടൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടർന്ന് പശുക്കിടാവിനെ പരുക്കില്ലാതെ പുറത്തെടുത്തതോടെ നിസ്സഹായരായി നിന്ന കർഷകൻ യോഹന്നാനും കുടുംബത്തിനും ആശ്വാസമായി.

സീനിയർ ഓഫീസർ മഹേഷ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വി. പ്രദീപ്, ഡി. ദീപേഷ്, ശ്രീജിത്ത് എസ് , സൂരജ്, ആർ. രവി എന്നിവരും ഹോം ഗാർഡ് പി . കെ . സുരേഷും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധം അവസാനിക്കാറായെന്ന് ട്രംപ് ; അവസാനം ഞങ്ങൾ നിർണയിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നും ട്രംപ്...

പുതിയ മന്ദിരത്തിൽ പുന്നപ്ര സപ്ലേകോ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര...
- Advertisment -

Most Popular

- Advertisement -