Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsവള്ളംകുളം നാഷണൽ...

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ യോഗാ ദിനാചരണം നടത്തി

തിരുവല്ല: വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം നാഷണൽ യോഗാസന കോച്ച്  ആർ മുരുകനും സംഘവും നേതൃത്വം നൽകിയ പരിശീലനത്തിൽ സ്കൂളിലെ  ആയിരത്തോളം വരുന്ന  വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗ എന്നത് കേവലം ശരീരത്തിന് മാത്രമല്ല മനസ്സിന്റെയും ഉണർവിന് ഉത്തമമാണെന്നും,  നിത്യവും യോഗ പരിശീലിക്കുന്നതോടെ ഒട്ടനവധി രോഗങ്ങളുടെ ചെറുത്തുനിൽപ്പിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ ഫാദർ മാത്യു കവിരായിൽ അധ്യക്ഷ്യം വഹിച്ച ചടങ്ങ് ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി ശശിധരൻ പിള്ള  ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എസ് രാജീവ്, പ്രഥമ അധ്യാപകൻ ദിലീപ് കുമാർ,  കെ ജോതിലക്ഷ്മി, പി ഗീത, ഗൗതം മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് വിവാദം : 1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ഉന്നതതല സമിതിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച...

പക്ഷിപ്പനി: പക്ഷി വളർത്തുന്നവർക്ക് കർശനമായ ജാഗ്രത നിർദ്ദേശം

ആലപ്പുഴ : പക്ഷി വളർത്തുന്നവർക്ക് കർശനമായ ജാഗ്രത നിർദ്ദേശവുമായി അധികൃതർ. ചേർത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി,  പഞ്ചായത്ത്  പരിസരത്ത് പക്ഷികളിൽ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലും ഈ പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ...
- Advertisment -

Most Popular

- Advertisement -