Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി :...

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം  ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ആലപ്പുഴ : ജില്ലയില്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവകേന്ദ്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന സര്‍വലൈന്‍സ് സോണില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം  ഉപയോഗവും വിപണനവും കടത്തലും ജൂലൈ 13 വരെ ജില്ല കളക്ടര്‍ നിരോധിച്ചു.

ചേര്‍ത്തല തെക്ക്, തണ്ണീര്‍മുക്കം, ചേര്‍ത്തല നഗരസഭ, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, തുറവൂര്‍, തൈക്കാട്ടുശ്ശേരി, കുത്തിയതോട് എന്നീ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധിച്ചത്.

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിംഗ് പൂര്‍ത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4-ന്

ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും.  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌  കെ ജയകുമാർ ആനക്കൊട്ടിലിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ 52...

ബിപിസിഎൽ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്: എല്‍.പി.ജി വിതരണം തടസപ്പെട്ടു

കൊച്ചി: അമ്പലമുകൾ ബി പി സി എല്ലിലെ ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്.തൃശ്ശൂർ കൊടകരയിലെ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.പ്ലാന്‍റിലെ 150 ഓളം...
- Advertisment -

Most Popular

- Advertisement -