Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsAdoorവീട്ടിൽ സൂക്ഷിച്ചിരുന്ന ...

വീട്ടിൽ സൂക്ഷിച്ചിരുന്ന  സ്വർണം മോഷണം പോയി

അടൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണം മോഷണം പോയി.
മണക്കാല തുവയൂർ വടക്ക് അജിത് ഭവനിൽ വിജയമ്മ (60)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡിൽ പെട്ടിക്കുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന കവറും പെട്ടിയും അവിടെ തന്നെയുണ്ട്.

വ്യാഴാഴ്ച രാവിലെ വിജയമ്മയുടെ മകന്റെ കുഞ്ഞിന്റെ ശരീരത്തിൽ കിടന്ന സ്വർണം അങ്കണവാടിയിൽ വിടുന്നതിന് മുൻപ് ഊരി പെട്ടിയിൽ വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് പെട്ടിയിലിരുന്ന സ്വർണം നഷ്ടപ്പെട്ടത് വിജയമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇതിനു മുൻപ് ഏപ്രിൽ പത്തിനാണ് പെട്ടി അവസാനമായി തുറന്നത്. ജൂൺ ഏഴിന് അടുക്കള വാതിൽ തുറന്നു കിടന്നിരുന്നതായും അന്ന് സംശയിക്കത്തക്കവണ്ണം ഒന്നും തോന്നിയിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. വിജയമ്മയെ കൂടാതെ ഭർത്താവും മകനും മരുമകളുമാണ് വീട്ടിൽ താമസം. സംഭവം സംബന്ധിച്ച് വിജയമ്മ അടൂർ പൊലീസിൽ പരാതി നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന്  കൊടിയേറും

തിരുവല്ല: അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന് രാവിലെ 9 മണിക്ക് കൊടിയേറി ഏപ്രിൽ 11 ന് സമാപിക്കും. ഏപ്രിൽ 9 ന്...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് ഇഡി ചോദ്യം ചെയ്തു

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു . ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -