Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു

പത്തനംതിട്ട : മംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയ പാതയിൽ കവളപ്പദുവിൽ ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ചെന്നീർക്കര മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിൻ്റെ മകൻ സുമിത്ത് (22) ആണ് മരിച്ചത്. കൊണ്ടാജെ മംഗളൂരു യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എജ്യൂക്കേഷൻ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സുമിത്.

ബൈക്കിൽ ഒപ്പം സഞ്ചരിച്ച കാസർകോട് ബേക്കൽ സ്വദേശി ഗുരുപ്രീതിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പാഴ്സൽ വാഹനം സുമിത് ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുമിത് അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ : ഫീസ്‌ നിശ്ചയിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂളിൽ ഡ്രൈവിങ്‌ പരിശീലനത്തിനും ലൈസൻസ്‌ എടുക്കാനുമുള്ള ഫീസ്‌ നിശ്‌ചയിച്ചു. ആദ്യഘട്ടം ആറ്‌ ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കും. തിരുവനന്തപുരത്ത്‌ ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ്‌ സ്കൂൾ മുഖ്യമന്ത്രി പിണറായി...

വളയാറിലെ ആൾക്കൂട്ട മർദനം : 5 പേർ അറസ്റ്റിൽ

പാലക്കാട് : വളയാറിൽ ആൾക്കൂട്ട മർദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 5 പേർ അറസ്റ്റിൽ .മോഷ്ടാവാണെന്നു സംശയിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്.വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ...
- Advertisment -

Most Popular

- Advertisement -