Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപഴവങ്ങാടി  സ്കൂളിന്...

പഴവങ്ങാടി  സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്തു 

റാന്നി : പഴവങ്ങാടി എസ് സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്നും 24.88 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിച്ചത്. സ്കൂളിൽ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള തകർന്ന് വീതി കുറഞ്ഞ പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിച്ചത്.

റാന്നി എം എൽ എ അഡ്വ പ്രമോദ് നാരായണൻ, മൈനർ ഇറിഗേഷൻ എക്സി എഞ്ചിനീയർ ഡോ പി എസ് കോശി, ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്,ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം, അംഗങ്ങളായ റൂബി കോശി,അനിത അനിൽകുമാർ, അസി. എക്സി എഞ്ചിനീയർ ഐ എസ് ശ്രീലേഖ, കെ കെ സുരേന്ദ്രൻ, പ്രമോദ് മന്ദമരുതി, ബിബിൻ കല്ലംപറമ്പിൽ, സതീഷ്, മാനേജർ ഫാ. ജോൺസൺ വർഗ്ഗീസ്, പ്രിൻസിപ്പാൾ ബെറ്റി പി ആൻ്റോ, ഹെഡ്മിസ്ട്രസ് ആനി മാത്യു, ജയൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ് : വയനാട് ,പാലക്കാട് യുഡിഫ് ലീഡ് ,ചേലക്കരയിൽ എൽഡിഎഫ്‌

വയനാട് /പാലക്കാട്/ തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വയനാടും പാലക്കാടും യുഡിഫ് ലീഡ് ചെയ്യുന്നു .വയനാട് പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷം കവിഞ്ഞു .ലീഡ് നില മാറിമറിഞ്ഞ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ...

പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം

തിരുവനന്തപുരം : ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ...
- Advertisment -

Most Popular

- Advertisement -