Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍ തുറവൂര്‍...

അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ: പടിഞ്ഞാറേ റോഡ് നിര്‍മാണത്തിനായി ഏർപ്പെടുത്തിയ  ഗതാഗത ക്രമീകരണം നാളെയും  തുടരും

ആലപ്പുഴ: തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ്  സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നും (തിങ്കളാഴ്ചയും) തുടരും. ഈ റോഡിലൂടെയുളള ഗതാഗതം തിങ്കളാഴ്ചയും ഉണ്ടായിരിക്കുകയില്ല.

എന്നാൽ അവശ്യ സർവീസുകൾ, ആംബുലൻസ്,സ്കൂൾ ബസ്സുകൾ എന്നിവ കടത്തി വിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.  സഞ്ചാരയോഗ്യം ആക്കിയ കിഴക്കേ റോഡ് വഴി  അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.

നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു  പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസ് : ഡിസംബർ എട്ടിന് അന്തിമ വിധി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയായി.ഡിസംബർ എട്ടിന് അന്തിമ വിധി പറയും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് വിധി പറയുന്നത്.2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വച്ച് നടന്ന സംഭവത്തിൽ പള്‍സര്‍...

ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നു

പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.122 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്.ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് ബിഹാറിലുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യ ഘട്ട വോട്ടെടുപ്പിൽ 65.08% ആണ്...
- Advertisment -

Most Popular

- Advertisement -