Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപുല്ലു ചെത്താൻ...

പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു.

തിരുവല്ല :  മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.  മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടി വീണു കിടന്ന വൈദ്യുത കമ്പിയിൽ നിന്നും റെജിക്ക് വൈദ്യുതാഘാതം ഉണ്ടായത്.

ഇന്ന് രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലു ചെത്താൻ പോയ റെജി ഏറെനേരമായും വീട്ടിൽ മടങ്ങി എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ കിടക്കുന്നത്  കണ്ടെത്തിയത്.  തുടർന്ന് ഉടനെ തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദായ നികുതിയിൽ വൻ ഇളവ് : 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച് ആദായ നികുതി പരിധി ഉയർത്തി.വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല.നിലവിൽ ഏഴ് ലക്ഷമാണ് ആദായ...

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ കോളജ് വിദ്യാർഥി മരിച്ചു

കോട്ടയം : വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ കോളജ് വിദ്യാർഥി മരിച്ചു .വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത് .രാവിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ...
- Advertisment -

Most Popular

- Advertisement -