Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsറെയിൽവേ അടിപ്പാതകളിൽ...

റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും- റെയിൽവേ ചീഫ് എൻജിനീയർ

തിരുവല്ല : എംസി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ, തിരുമൂലപുരം – കറ്റോട് റോഡിലെയും, പ്രാവിൻകൂട് – തൈമറവും കര റോഡിലെയും  റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണുവാൻ റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹിമാൻഷൂ ഗോസാമി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

തിരുമൂലപുരം റെയിൽവേ അടിപ്പാതയിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ടണൽ മാതൃകയിൽ വെള്ളം കയറാത്ത സംവിധാനം ഏർപ്പെടുത്തുവാനും, കുറ്റൂർ അടിപ്പാതയിൽ നിലവിൽ ചെറിയ വാഹനം കടന്നു പോകുന്ന റോഡിന്റെ വീതി വലിയ കാറുകൾക്ക്‌ ഉൾപ്പെടെ കടന്നുപോകാവുന്ന തരത്തിൽ  കൂട്ടുവാനും, തൈമറവുംകര അടിപ്പാതയിൽ ഫുട്പാത്തിന്റെ ഉയരം കൂട്ടി ഇരു റോഡുകളിലും മുട്ടിക്കാനും ചീഫ് എൻജിനീയർ നിർദ്ദേശം നൽകി.

അടിപ്പാതയിലെ വെള്ളക്കെട്ടിന് സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്ത് എത്തിയതിന്റെ ഫലമായിട്ടാണ് ചീഫ് എൻജിനീയറുടെ അടിപ്പാത സന്ദർശനം. ചീഫ് എൻജിനീയറോടൊപ്പം സീനിയർ സെക്ഷൻ എൻജിനീയർ കോട്ടയം അനഘ, മുൻസിപ്പൽ കൗൺസിലർ ലെജൂ സ്കറിയ, വി ആർ രാജേഷ്, ഷിബു ഫിലിപ്പ്‌, സോജ കാർഡോസ്, സൺമോൻ ചുങ്കത്തിൽ, ഗിരീഷ് കുമാർ, ഷൈനി, തമ്പി, ജോയ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ  പിടിയിൽ

പത്തനംതിട്ട : പന്തളത്ത് പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുസംഘത്തിലെ  മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി  കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി ...

ഫിലിപ്പീൻസിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി : ഫിലിപ്പീൻസിൽ  ഭൂകമ്പത്തെ തുടർന്ന് നിരവധിപേർക്ക് ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും  മോദി ആശംസിച്ചു. ഈ...
- Advertisment -

Most Popular

- Advertisement -