Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsഅര്‍ജുനായുള്ള തെരച്ചില്‍...

അര്‍ജുനായുള്ള തെരച്ചില്‍ ആറാം നാള്‍ : സൈന്യമെത്തും

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് സൈന്യമെത്തും. ബെലഗാവിയില്‍ നിന്ന് സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ദുരന്തസ്ഥലത്തേക്ക് എത്തുക. രാവിലെ 11ഓടെ സൈന്യം എത്തുമെന്നാണ് വിവരം. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചു . റഡാറിൽ ലോഹഭാഗം തെളിഞ്ഞ സ്ഥലത്തെ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ ദുരന്ത സ്ഥലത്തേക്ക് എത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ മഴ : ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം,...

Kerala Lotteries Results : 10-06-2025 Sthree Sakthi SS-471

1st Prize Rs.1,00,00,000/- SO 178246 (WAYANADU) Consolation Prize Rs.5,000/- SN 178246 SP 178246 SR 178246 SS 178246 ST 178246 SU 178246 SV 178246 SW 178246 SX 178246...
- Advertisment -

Most Popular

- Advertisement -