Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsകരിയർ ഗൈഡൻസ്...

കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും

തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. നിർവ്വഹിച്ചു. ശാഖാ ഭാരവാഹികളുടെ നേതൃത്വ സംഗമം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ,  വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ,  യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ എന്നിവർ പ്രസംഗിച്ചു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ ഗോപൻകരിയർ ഗൈഡൻസ് പദ്ധതി അവതരണം  നിർവഹിച്ചു. കൊച്ചി ക്യൂബ്സ് കരിയർ കെയർ ഡയറക്ടർ വി.കെ. കൃഷ്‌ണകുമാർ ക്ലാസെടുത്തു.  എസ്.എൻ.ഡി.പിയോഗം വൈദികയോഗം പ്രസിഡന്റ് ഷിബു തന്ത്രി, സെക്രട്ടറി സുജിത് ശാന്തി എന്നിവരുടെ നേതൃത്വത്തിൽ ശാന്തിഹവനവും ഗുരുപൂജയും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലയ്ക്കലിൽ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ : മന്ത്രി വീണാ ജോർജ് 

പത്തനംതിട്ട : നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി...

വെള്ളപ്പൊക്കത്തിൽ കറുത്താലി തോട്ടിലെ ഷട്ടർ കവിഞ്ഞൊഴുകുന്നു

തിരുവല്ല : കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ കറുത്താലി തോട്ടിലെ പാലത്തിന് താഴെ സ്ഥാപിച്ച ഷട്ടർ ഓരോ വെള്ളപ്പൊക്കത്തിലും കവിഞ്ഞൊഴുകുന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. കറുത്താലി തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ കുറ്റൂർ പഞ്ചായത്തിലെ മൂന്ന്...
- Advertisment -

Most Popular

- Advertisement -