Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeHealthഅമീബിക് മസ്തിഷ്‌ക...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. 

മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. ആരോഗ്യവകുപ്പ് ജര്‍മ്മനിയിൽ നിന്ന് മിൽറ്റൊഫോസിൻ എന്ന മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കി. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-03-2025 Nirmal NR-425

1st Prize Rs.7,000,000/- NX 191941 (THRISSUR) Consolation Prize Rs.8,000/- NN 191941 NO 191941 NP 191941 NR 191941 NS 191941 NT 191941 NU 191941 NV 191941 NW 191941...

സനാതനധർമ്മസഭ വാർഷിക സമ്മേളനവും പ്രതിനിധി സഭയും നാളെ തുടങ്ങും

തിരുവല്ല : സനാതനധർമ്മസഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും ഡിസംബർ 14, 15 തീയതികളിൽ തിരുവല്ല ഡി റ്റി പി സി സത്രം ആഡിറ്റോറിയത്തിൽ നടക്കും. 14 ന് രാവിലെ 6 ന് സന്ധ്യാവന്ദനം,...
- Advertisment -

Most Popular

- Advertisement -