Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsഅര്‍ജുനായുള്ള തിരച്ചില്‍...

അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിനം : ഇന്ന് ഗംഗാവാലി പുഴ കേന്ദ്രീകരിച്ച്

ബെംഗളൂരു : ഉത്തരകർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിൽ ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് ആരംഭിച്ചു. തീരത്തുനിന്നു 40 മീറ്റർ മാറി സിഗ്നല്‍ കിട്ടിയതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അതിനിടെ, സ്ഥലത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഐഎസ്ആർഒ നൽകിയ ഉപഗ്രഹദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് ഉത്തര കന്നഡ കലക്ടർ അറിയിച്ചു. ദുരന്തം നടന്ന ദിവസം പുലർച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഐഎസ്ആർഒ കൈമാറിയത്. കാർമേഘം മൂടിയ നിലയിൽ ഉള്ള ചിത്രങ്ങളിൽ നിന്ന് അർജുന്‍റെ വാഹനമടക്കം കണ്ട് പിടിക്കാൻ മാർഗമില്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ്  കണ്ടെത്താനുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏകീകൃത കുർബാന തർക്കം : സെൻ്റ് മേരീസ് ബസിലിക്കയിൽ സംഘടിച്ചവരെ ഒഴിപ്പിക്കണം: ബിഷപ് പാംപ്ലാനി

കൊച്ചി : ഏകീകൃത കുർബാന തർക്കത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ അന്യായമായി സംഘടിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചു. സിനഡ്...

ചൂട് വർധിക്കുന്നു : ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു .അടുത്ത രണ്ട് ദിവസങ്ങളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി...
- Advertisment -

Most Popular

- Advertisement -