Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനായി ഗംഗാവലിപ്പുഴയിൽ...

അർജുനായി ഗംഗാവലിപ്പുഴയിൽ സോണാർ സിഗ്നൽ കിട്ടിയ ഭാ​ഗത്ത് തിരച്ചിൽ

ബെംഗളൂരു : അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ ലോഹ ഭാ​ഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാ​ഗത്ത് ആധുനിക ഉപകരണങ്ങൾ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്. റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെയാണ് സോണാർ സിഗ്നലും ലഭിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.

നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. കരസേനയും നാവികസേനയും സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. നദിയിൽ 60 ആഴത്തിൽനിന്ന് ചെളി നീക്കി പരിശോധിക്കും. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അതേസമയം,അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു

കോന്നി: ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നിൽക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികരാണ് പങ്കെടുക്കുന്ന യാഗത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ...

ജൂൺ 3ന് സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3ന് പ്രവേശനോത്സവത്തോടെ തുറക്കും. മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തിൽ മന്ത്രിമാരായ...
- Advertisment -

Most Popular

- Advertisement -