Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsപാരീസ് ഒളിമ്പിക്സ്...

പാരീസ് ഒളിമ്പിക്സ് : ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും

പാരീസ് : ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ തിരിതെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ മത്സരങ്ങളിൽ പങ്കെടുക്കും .സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ബോട്ടിലൂടെയാണ് ഇത്തവണ കായിക താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുക.

1900-ത്തിലും 1924-ലുമാണ് ഇതിന് മുമ്പ് പാരിസ് നഗരം ഒളിമ്പിക്‌സിന് വേദിയായത്. ആദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.ക്ഷണിക്കപ്പെട്ട 22000 അതിഥികളും ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാക വാഹകരാകുന്നത്.117 താരങ്ങളാണ് പാരിസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം  നവംബർ 3 ന്

പത്തനംതിട്ട: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നവംബർ 3 ന് നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന്...

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരിയെന്ന് പോലീസ് .കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് 12-കാരി.തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും കുഞ്ഞിനെയാണ് വാടക ക്വാർട്ടേഴ്സിനു സമീപത്തെ...
- Advertisment -

Most Popular

- Advertisement -