Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKochiപെരിന്തൽമണ്ണ നിയമസഭാ...

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫയാണ് ഹർജി നൽകിയത്.340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി.

തെരഞ്ഞെടുപ്പില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണത്താൽ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തപാല്‍ വോട്ടുകളില്‍ 300-ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും 12 ന്

കോഴഞ്ചേരി: ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും പുനർനിർമ്മാണം നടത്തിയ വെസ്ട്രിയുടെ പ്രതിഷ്ഠയും  അനുമോദന സമ്മേളനവും മേയ് 12 ന് വൈകിട്ട്...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടന്നു

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം നടന്നു. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി കിഴക്കേ നാടകശാല മുഖപ്പിൽ എത്തിച്ച കതിർകറ്റകൾ...
- Advertisment -

Most Popular

- Advertisement -