Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് :...

വയനാട് : ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

വയനാട് : വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്. ബെയ്‌ലി പാലം മെയ്ന്റനൻസ് ടീമും ഹെലികോപ്റ്റർ സെർച്ച് ടീമും പ്രദേശത്തു തുടരും.

രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിൻതുണയ്ക്ക് സൈന്യം നന്ദി അറിയിച്ചു.സൈന്യം നടത്തിയ സേവനങ്ങൾക്ക് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാർബർ ഷോപ്പ് നവീകരണത്തിന് സർക്കാർ സഹായം പദ്ധതി

തിരുവനന്തപുരം :  പാരമ്പര്യ ബാർബർ സമുദായത്തിന്റെ ജീവിതം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ബാർബർഷോപ്പ് നവീകരണ പദ്ധതി. ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിനു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ശുചിത്വം, സുരക്ഷ, ഉപകരണങ്ങൾ, ഇൻടീരിയർ...

എംടിക്ക് യാത്രാമൊഴി ചാെല്ലി കേരളം

കോഴിക്കോട് : എംടി വാസുദേവൻ നായർക്ക് യാത്രാമൊഴി ചാെല്ലി കേരളം. മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി. സതീശൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.സർക്കാരിന്റെ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -