Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളാത്തുരുത്തിയിൽ മൂന്ന്...

പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു: ആളപായമില്ല

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. പള്ളാത്തുരുത്തി പാലത്തിനു തെക്കുവശം  അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ലേക്സ് ആൻഡ് ലഗൂൺസ് കമ്പനിയുടെ ഹൗസ് ബോട്ടുകൾക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.

ജോലിക്കാർ പുറത്തുപോയ ശേഷമാണ് അപകടം. അതിനാൽ വൻ ദുന്തം ഒഴിവായി. പുരവഞ്ചിയിൽ ഒരേസമയം വെൽഡിങ് ജോലിയും തടിപ്പണിയും നടക്കുന്നുണ്ടായിരുന്നു.  പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചാണ് തീ മറ്റു ഹൗസ് ബോട്ടുകൾക്ക് പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തിനുസമീപം 10-ഓളം പുരവഞ്ചികൾ വേറെയുണ്ടായിരുന്നു. തീപടർന്നയുടനെ ഇവ മറ്റുസുരക്ഷിതമേഖലയിലേക്ക് മാറ്റി. നാട്ടുകാരും അഗ്നിരക്ഷാസേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം...

ശക്തമായ മഴയ്ക്ക് സാധ്യത : 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക്...
- Advertisment -

Most Popular

- Advertisement -