Monday, October 12, 2026
No menu items!

subscribe-youtube-channel

HomeCareerസ്വദേശ-വിദേശ തൊഴിലവസരങ്ങളുമായി...

സ്വദേശ-വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 23-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 23-ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള നടക്കുന്നത്.

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.

പ്രമുഖ കമ്പനികളിലെ വിവിധ തസ്തികളിലായി ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, ഹെൽത്ത് കെയർ, എച്ച് ആർ മാനേജർ, പ്രൊഡക്ഷൻ ട്രെയിനി, ലോജിസ്റ്റിക് അസോസിയേറ്റ്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഹോം കെയർ നഴ്സ് തുടങ്ങി 7000 ഒഴിവുകളാണുള്ളത്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം വെർച്വൽ തൊഴിൽമേള എന്ന് സെർച്ച് ചെയ്തു അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് – 9037048977

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ കലോത്സവം നാളെ സമാപിക്കും

തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവം നാളെ സമാപിക്കും. സ്വര്‍ണ്ണക്കപ്പിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാളെ വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി...

മാർ താഴത്തിനെതിരായ വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും അപലപനീയം: സീറോ മലബാർ സഭ

കൊച്ചി: തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്‍റെ മറവിൽ, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപത ആസ്ഥാനത്തെ ലക്ഷ്യംവെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന്...
- Advertisment -

Most Popular

- Advertisement -