Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeAgricultureപി എം...

പി എം കിസാൻ സമ്മാൻ നിധി ആനുകൂല്യം: തപാൽ വകുപ്പിൽ സൗകര്യം

തിരുവനന്തപുരം : പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി സൗകര്യം എർപ്പെടുത്തി. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും ആധാർ ലിങ്കിം​ഗ് പരാജയപ്പെട്ടതു മൂലം ഡി ബിടി ലഭിക്കാത്തവർക്കും ആനുകൂല്യം ലഭിക്കുവാൻ ഈ സേവനം പ്രയോജനപ്പെടുത്താം.

സംസ്ഥാനത്ത് മൊത്തം 2.4 ലക്ഷം കർഷകരാണ് ഇനി ആധാർ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കൃഷി വകുപ്പും തപാൽ വകുപ്പും ചേർന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പോസ്റ്റ്മാൻ / പോസ്റ്റ് ഓഫീസുകളിൽ ഉള്ള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോ​ഗിച്ച് അൽപസമയത്തിനുള്ളിൽ അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും. സെപ്റ്റംബർ 30 നുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.

2018 ലാണ് പി എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്ന് ​ഗഡുക്കളായി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 14 ​ഗഡുക്കൾ വിതരണം ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു

തൃശ്ശൂർ : കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം .അതീവ ​ഗുരുതരാവസ്ഥയിലായ സീനത്ത്...

ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ കാലവർഷം താരതമ്യേന ദുർബലമായി തുടരുമെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. എന്നാൽ മണിക്കൂറിൽ...
- Advertisment -

Most Popular

- Advertisement -