Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും

വയനാട് : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും .മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത് .

ദുരന്തപ്രദേശത്തെയും സമീപ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു നൽകും. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ദുരന്ത ബാധിതരുടെ പുനരധിവാസവും ദുരന്ത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നത്.

ദുരന്തബാധിതർക്കായുള്ള താൽക്കാലിക പുനരധിവാസം ഓഗസ്റ്റിൽ തന്നെ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജനും ഒ.ആർ. കേളുവും വാർത്താസമ്മേളനത്തിൽ അറിച്ചിരുന്നു. അതേസമയം ,ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെ ഇന്നും തെരച്ചിൽ നടത്തുകയാണ് .ഇന്നലെ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ശരീരഭാഗങ്ങളും കണ്ടെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിയദർശിനി യാത്രാ പദ്ധതി : സ്ത്രീ പങ്കാളിത്തത്തിന്റെ കരുത്തിൽ വൻ വിജയം

തിരുവനന്തപുരം: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനും സാമൂഹിക–സാമ്പത്തിക ശാക്തീകരണത്തിനും കരുത്തേകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വൻ വിജയമായി. പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ജൂലൈ 15 വരെ...

വേനൽചൂട് : ഡൽഹിയിൽ സ്‌കൂൾ- പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

ന്യൂഡൽഹി: വേനൽച്ചൂട് 36 ഡിഗ്രിയിൽ എത്തിയ ന്യൂഡൽഹിയിൽ സർക്കാർ പകൽ പുറത്തിറങ്ങുന്നതിനും സ്‌കൂൾ പ്രവർത്തനത്തിനും വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. കേരളത്തിൽചൂട് സംസ്ഥാന ശരാശരി 34 ഡിഗ്രിയാണ്. പാലക്കാട് ജില്ലയിലെ ചൂട് 41 ഡിഗ്രിയാണ്. സംസ്ഥാനത്താതെ...
- Advertisment -

Most Popular

- Advertisement -