Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅയല്‍ക്കാരനായ പോലീസുകാരനെതിരെ...

അയല്‍ക്കാരനായ പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി കമ്മിഷന്‍

ആലപ്പുഴ: അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തി സിറ്റിങ്ങിലാണ് നിര്‍ദ്ദേശം നല്‍കിയത്.

കായംകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. എതിര്‍കക്ഷി പോലീസുകാരനായതിനാല്‍ താന്‍ നല്‍കിയ സാമ്പത്തികത്തട്ടിപ്പ് പരാതിയില്‍ നടപടി ഉണ്ടായില്ല എന്ന് യുവതി കമ്മിഷനെ അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കായംകുളം ഡി.വൈ.എസ്.പി.യ്ക്ക് നിര്‍ദേശം നല്‍കി ഹര്‍ജിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആകെ 10 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി.

ബാങ്കില്‍ നിന്നുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുടങ്ങിയതായി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ബാങ്ക് മാനേജര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മായം കലര്‍ന്നതായി സംശയിക്കുന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു

ഹരിപ്പാട് : നഗരസഭയില്‍ തുലാംപറമ്പു നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോ നട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്‍കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും സാമ്പിള്‍...

മാധ്യമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനം:  മന്ത്രി കെ എൻ ബാലഗോപാൽ

പത്തനംതിട്ട: മാധ്യമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പത്തനംതിട്ടയിൽ കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ര,ദൃശ്യമാധ്യമങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ചുമതലയാണെന്നും...
- Advertisment -

Most Popular

- Advertisement -