Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജില്ല കോടതി...

ജില്ല കോടതി സമുച്ചയത്തില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കം

ആലപ്പുഴ: ജില്ല കോടതി സമുച്ചയത്തില്‍ പച്ചക്കറി കൃഷി, പൂന്തോട്ട നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വ്വിസസ് കമ്മിറ്റി, ജില്ല കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ജീവനക്കാര്‍, ആലപ്പുഴ ബാര്‍ അസോസിയേഷന്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ ആലപ്പുഴ ജില്ല ജഡ്ജ് കെ.കെ. ബാലകൃഷണന്‍ അധ്യക്ഷനായി. അഡീഷണല്‍ ജില്ല ജഡ്ജുമാരായ റോയി വര്‍ഗ്ഗീസ്, എസ്. ഭാരതി,  എസ്. അജികുമാര്‍, സജികുമാര്‍, കൃഷി ഓഫീസർ പ്രസീത, ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വിഷ്ണു രാജ് സുഗതന്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കണ്ണന്‍, ജില്ലാ കോടതി ശിരസ്തദാര്‍ പി.എസ്. ബുദ്ധാ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനോപകരണ വിതരണം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ സാൽവേഷൻ ആർമിയിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്ക് സ്കൂൾ മേട്രനു...

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ

കഠ്മണ്ഡു : നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലി (74) അറസ്റ്റിൽ.പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നടപടി .മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റിലായിട്ടുണ്ട് ആറുമാസം മുൻ‍പ്...
- Advertisment -

Most Popular

- Advertisement -