Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മറ്റി...

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് : നടി ര‍ഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി :  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി ര‍ഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹർജിക്കാരിക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ഹേമാ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.നേരത്തെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി: ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു.

തിരുവല്ല: തിരുവല്ലാ വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി. ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു. ബാറിന് അകത്ത് ഉണ്ടായ തർക്കം പുറത്ത് ഇറങ്ങിയപ്പോൾ അടിപിടിയിൽ കലാശിക്കുക ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം....

അനധികൃത നിലം നികത്തൽ : ആറു കേസുകളിലായി 65 സെന്റ് ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ്

ആലപ്പുഴ :  ജില്ലയിൽ അനധികൃതമായ നിലം നികത്തൽ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്ന് കർശനമായ നടപടി സ്വീകരിച്ചു തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തിര ശ്രദ്ധ ചെലുത്തി തുടർ നടപടികൾ സ്വീകരിച്ച് വിവരം റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -