Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyപെരുമ്പെട്ടിയിൽ കുറുക്കൻ്റെ...

പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. കുറുക്കൻ്റെ ആക്രമണത്തിൽ തൂങ്ങു പാല വീട്ടിൽ രാജൻകുട്ടി (58) , മകൻ രഞ്ജു (25), തോട്ടുങ്കൽ വീട്ടിൽ രാമൻകുട്ടി (78) എന്നിവർക്ക് പരുക്കേറ്റു. ഇവരെ  റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ വളർത്തു നായ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങിയ രാമൻകുട്ടിയുടെ മുഖത്തേക്ക് ചാടി കുറുക്കൻ ആക്രമിക്കുകയായിരുന്നുവെന്ന് രാമൻകുട്ടിയുടെ മകൻ പറഞ്ഞു. ഇവിടെ നിന്ന് ഓടി മറഞ്ഞ കുറുക്കൻ തൊട്ടടുത്ത വീട്ടിലെ നായയേയും കടിച്ചു. രണ്ടാഴ്ച മുമ്പും ഇവിടെ കുറുക്കൻ്റെ ആക്രമണം നടന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക...

മറക്കല്ലേ ഒആർഎസ് : പാനീയ ചികിത്സാ വാരാചരണം ആരംഭിച്ചു

തിരുവനന്തപുരം : മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ...
- Advertisment -

Most Popular

- Advertisement -