Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsഡോ. തിയഡോഷ്യസ്...

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ – ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റ്

തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്.

1956 ല്‍ രൂപീകൃതമായ കേരള ഓക്സിലിയറിയുടെ 17-ാമത് പ്രസിഡന്‍റാണ് മെത്രാപ്പോലീത്താ. കേരളത്തിന്‍റെ ഹൃദയഭാഷയായ മലയാളത്തില്‍ അവരവര്‍ക്ക് താങ്ങാവുന്ന വിലയില്‍ വേദപുസ്തകം ലഭ്യമാക്കുക എന്നതാണ് കേരള ഓക്സിലിയറിയുടെ ലക്ഷ്യം.

സംസ്ഥാനത്തിനുള്ളില്‍ ഇപ്പോള്‍ 151 ബ്രാഞ്ചുകളെ 29 റീജിയണുകളായി തിരിച്ചു സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ്, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ (സി. സി. ഐ), ബാംഗ്ലൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍റര്‍ (ഇ. സി. സി.) എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർണാടകയിൽ ഇഡി ഉ​ദ്യോ​ഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കൊടുങ്ങല്ലൂർ എഎസ്ഐ കസ്റ്റഡിയിൽ

തൃശ്ശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എഎസ്ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഷെഫീർ...

വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ...
- Advertisment -

Most Popular

- Advertisement -