Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ...

ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ പ്രവര്‍ത്തനം മാതൃകാപരം-  കമ്മിഷന്‍ ചെയർമാൻ

പത്തനംതിട്ട : പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നതില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ജില്ലയിലെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മിഷന് ജില്ലയില്‍ ലഭിച്ച പരാതികളില്‍ ഭൂരിപക്ഷവും തീര്‍പ്പാക്കാന്‍ കഴിഞ്ഞു. ഇതില്‍ ഉദ്യോഗസ്ഥരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. മറ്റുള്ളവര്‍ക്ക് നിസാരമായി തോന്നിയേക്കാവുന്ന ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി വകുപ്പുകളുടെ ആത്മാര്‍ഥമായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ആകെ 102 പരാതികള്‍ പരിഗണിച്ചതില്‍ 80 എണ്ണം തീര്‍പ്പാക്കി. പോലിസ് വകുപ്പായി ബന്ധപ്പെട്ട 54 പരാതികളും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 35 പരാതികളും പഞ്ചായത്ത്-മുന്‍സിപ്പാലിറ്റികളുമായി ബന്ധപ്പെട്ട 18 പരാതികളുമാണ് ഉണ്ടായിരുന്നത്. 2022 ലെ 35 പരാതികളും 2023 ലെ 52 പരാതികളും 2024 ലെ 14 പരാതികളുമാണ് അദാലത്തില്‍ പരിഗണിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ തിങ്കളാഴ്ച (4)ജില്ലയിലെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കുന്നതിനായി  പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ കൊമ്പൗണ്ടിന് അകത്തേക്ക് യാതൊരുവിധ...

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

അടൂർ: ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ   ദേശീയ ലാപറോസ്കോപിക് ഹെർണിയ ശിൽപ്പശാല സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ  വിദഗ്ധർ പങ്കെടുത്ത ഈ പരിപാടിയുടെ ഉദ്‌ഘാടനം  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ...
- Advertisment -

Most Popular

- Advertisement -