Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsനിർധന കുടുംബത്തിന്...

നിർധന കുടുംബത്തിന് വീട്  നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം.

റാന്നി : നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം. പഴവങ്ങാടി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശി ലിജോയ്ക്കും കുടുംബത്തിനുമാണ് റാന്നി ജനമൈത്രി പൊലീസ് നാലര സെൻ്റ് സ്ഥലവും വീടും വാങ്ങി നൽകി സമൂഹത്തിന് മാതൃകയായത്.
വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ലിജോ ഭാര്യ സജിത, 5, 12 വയസുള്ള 2 മക്കൾ എന്നിവർ ഇപ്പോൾ വീടെന്ന സ്വപ്നം യാഥാർഥ്യമായതിൻ്റെ സന്തോഷത്തിൽ പൊലീസിനോട് നന്ദി പറയുകയാണ്.

റാന്നി മുൻ ഇൻസ്പെക്ടർ പി.എസ്. വിനോദ് ആണ് ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി ജനമൈത്രി സമിതിയിൽ വിഷയം അവതരിപ്പിച്ച് പദ്ധതി മുന്നോട്ട് കൊണ്ടു പോയത്. മുൻ ഡിവൈഎസ്പി ആർ. ബിനുവും പദ്ധതിക്ക് ഒപ്പം ചേർന്നു. ഒടുവിൽ വീട് യാഥാർഥ്യമാവുകയും ചെയ്തു

വീടിൻ്റെ താക്കോൽ ദാനം മുൻ ഇൻസ്പെക്ടർ പി.എസ്. വിനോദ് നിർവ്വഹിച്ചു. റാന്നി ഇൻസ്പെക്ടർ ജിബു ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി കോ-ഓർഡിനേറ്റർ ശ്രീനി ശാസ്താം കോവിൽ അധ്യക്ഷനായി.

എസ്. ഐ. ആദർശ്, എഎസ് ഐ കൃഷ്‌ണൻകുട്ടി, പൊലീസ് ഉദ്യോഗസ്ഥരായ ലിജു, സൂരജ് മാത്യു, അശ്വധിഷ്, സമിതി അംഗങ്ങളായ മനിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, നിഷാ രാജീവ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-01-2025 Karunya Plus KN-558

1st Prize Rs.8,000,000/- PM 108857 (CHITTUR) Consolation Prize Rs.8,000/- PA 108857 PB 108857 PC 108857 PD 108857 PE 108857 PF 108857 PG 108857 PH 108857 PJ 108857...

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലു പേരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

പാലക്കാട് : ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലു പേരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടം കെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്.പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്...
- Advertisment -

Most Popular

- Advertisement -